Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Josgiri Maruthumthat

Kannur

ജോ​സ്ഗി​രി മ​രു​തും​ത​ട്ടി​ൽ പ​ക​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃഷി ന​ശി​പ്പി​ച്ചു

ചെ​റു​പു​ഴ: ജോ​സ്ഗി​രി മ​രു​തും​ത​ട്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. ഇ​ന്ന​ലെ 11.15 ഓ​ടെ മ​രു​തുംത​ട്ട് - ചേ​ന്നാ​ട്ട് കൊ​ല്ലി റോ​ഡി​ൽ കൂ​ടി​യാ​ണ് കാ​ട്ടാ​ന വ​ന്ന​ത്. കാട്ടാന ഷെ​ഡ് ത​ക​ർ​ക്കു​ക​യും വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്‌​തു. പു​ല്ല് ചെ​ത്താ​ൻ പോ​യ​വ​ർ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ പെ​ട്ടെ​ങ്കി​ലും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പൂ​ച്ചാ​ലി​ൽ ജോ​സി​ന്‍റെ​പു​ര​യി​ട​ത്തി​ൽ ക​യ​റി യാണ് ഷെ​ഡ് ത​ക​ർ​ത്തത്.

വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം ജോ​സ് വാ​ട​ക വീ​ട്ടി​ലേ​യ്ക്ക് താ​മ​സം മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​യ്ച്ചു തു​ട​ങ്ങി​യ തെ​ങ്ങു​ക​ളും ക​മു​കു​ക​ളും വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു. കൂ​ട്ടി​യാ​നി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു.

നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച് ആ​ന​ക​ളെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ന​ക്കൂ​ട്ടം കേ​ര​ള വ​ന​ത്തി​ലും ക​ർ​ണാ​ട​ക വ​ന​ത്തി​ലു​മാ​യി ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വി​ടെ നി​ന്ന് കു​റ​ച്ച് അ​ക​ലെ​യു​ള്ള മ​രു​തും​ത​ട്ടി​ലെ പ​ള്ളി​ക്കു​ന്നേ​ൽ മ​ഹേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​റി​ൽ വീ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​ക്കു​ട്ടി ച​ത്തി​രു​ന്നു. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തോ​ടൊ​പ്പ​മാ​ണ് കു​ട്ടി​യാ​ന എ​ത്തി​യ​ത്. അ​ന്നും വ്യാ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു.

ഏ​റെ​ക്കാ​ല​മാ​യി ആ​ന​ശ​ല്യ​മി​ല്ലാ​തി​രു​ന്ന സ്ഥ​ല​മാ​ണ് മ​രു​തും​ത​ട്ട്. അ​ടു​ത്ത കാ​ല​ത്താ​ണ് ആ​ന​ശ​ല്യം തു​ട​ങ്ങി​യ​ത്. ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യി​ൽ ചേ​ന്നാ​ട്ട്കൊ​ല്ലി വ​രെ വൈ​ദ്യു​ത വേ​ലി​യു​ണ്ട്. അ​തു പോ​ലെ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്ത് വൈ​ദ്യു​തി വേ​ലി നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ലു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് വേ​ലി​യി​ല്ലാ​ത്ത​ത്. ഇ​വി​ടെ വൈ​ദ്യു​തി തൂ​ക്കു​വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വ​നം വ​കു​പ്പി​ന്‍റെ സം​ഘം നാ​ലു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് എ​ത്തി​യ​ത്. നാ​ട്ടു​കാ​ർ​ക്ക് ആ​ന​യെ ഓ​ടി​ക്കാ​ൻ ഓ​ല​പ്പ​ട​ക്കം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലീ​ന മാ​ങ്കൂ​ട്ട​ത്തി​ൽ, റോ​ഷി ജോ​സ്, ബി​ജി കെ.​ജോ​ൺ, ഷൈ​മ ജ​നു ത​ച്ചു​കു​ന്നേ​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up